മലയാളം
Surah ഷംസ് - Aya count 15
وَالشَّمْسِ وَضُحَاهَا
( 1 ) സൂര്യനും അതിന്റെ പ്രഭയും തന്നെയാണ സത്യം.
وَالْقَمَرِ إِذَا تَلَاهَا
( 2 ) ചന്ദ്രന് തന്നെയാണ സത്യം; അത് അതിനെ തുടര്‍ന്ന് വരുമ്പോള്‍.
وَالنَّهَارِ إِذَا جَلَّاهَا
( 3 ) പകലിനെ തന്നെയാണ സത്യം; അത് അതിനെ (സൂര്യനെ) പ്രത്യക്ഷപ്പെടുത്തുമ്പേള്
وَاللَّيْلِ إِذَا يَغْشَاهَا
( 4 ) രാത്രിയെ തന്നെയാണ സത്യം; അത് അതിനെ മൂടുമ്പോള്‍.
وَالسَّمَاءِ وَمَا بَنَاهَا
( 5 ) ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം.
وَالْأَرْضِ وَمَا طَحَاهَا
( 6 ) ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം.
وَنَفْسٍ وَمَا سَوَّاهَا
( 7 ) മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.
فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا
( 8 ) എന്നിട്ട് അതിന്ന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവന് ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.
قَدْ أَفْلَحَ مَن زَكَّاهَا
( 9 ) തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന് വിജയം കൈവരിച്ചു.
وَقَدْ خَابَ مَن دَسَّاهَا
( 10 ) അതിനെ കളങ്കപ്പെടുത്തിയവന് തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.
كَذَّبَتْ ثَمُودُ بِطَغْوَاهَا
( 11 ) ഥമൂദ് ഗോത്രം അതിന്റെ ധിക്കാരം മൂലം (സത്യത്തെ) നിഷേധിച്ചു തള്ളുകയുണ്ടായി.
إِذِ انبَعَثَ أَشْقَاهَا
( 12 ) അവരുടെ കൂട്ടത്തിലെ ഏറ്റവും ദുഷ്ടതയുള്ളവന്‍ ഒരുങ്ങി പുറപ്പെട്ട സന്ദര്‍ഭം .
فَقَالَ لَهُمْ رَسُولُ اللَّهِ نَاقَةَ اللَّهِ وَسُقْيَاهَا
( 13 ) അപ്പോള്‍ അല്ലാഹുവിന്റെ ദൂതന് അവരോട് പറഞ്ഞു. അല്ലാഹുവിന്റെ ഒട്ടകത്തെയും അതിന്റെ വെള്ളം കുടിയും നിങ്ങള്‍ സൂക്ഷിക്കുക
فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنبِهِمْ فَسَوَّاهَا
( 14 ) അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ (ഒട്ടകത്തെ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂല നാശം വരുത്തുകയും (അവര്‍ക്കെല്ലാം) അത് സമമാക്കുകയും ചെയ്തു.
وَلَا يَخَافُ عُقْبَاهَا
( 15 ) അതിന്റെ അനന്തരഫലം അവന് ഭയപ്പെട്ടിരുന്നുമില്ല.